
സൈപ്രസില്‍നിന്ന്, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരം ജി~7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ക്യാനഡയിലേക്കുള്ള യാത്ര. ആഗോളപ്രശ്നങ്ങളെയും ഗ്ളോബല്‍ സൗത്തിന്‍റെ മുന്‍ഗണനകളെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനുള്ള അവസരമാകും ജി7 ഉച്ചകോടി. പങ്കാളികളായ രാജ്യങ്ങളിലെ നേതാക്കളുമായി ഇടപഴകാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
ജസ്ററിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ സ്ഥിതിയിലെത്തിയിരുന്നു. ഇതിനു പരിഹാരം കാണാന്‍ മോദിയുടെ കനേഡിയന്‍ സന്ദര്‍ശനത്തിനു സാധിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ജൂണ്‍ 18നാണ് പ്രധാനമന്ത്രിയുടെ ക്രൊയേഷ്യന്‍ പര്യടനം ആരംഭിക്കുക. പ്രസിഡന്‍റ് സോറന്‍ മിലനോവിച്ച്, പ്രധാനമന്ത്രി ആന്രെ്ദ പ്ളെന്‍കോവിച്ച് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നിശ്ചയിട്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വളരെയടുത്ത സാംസ്കാരിക ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്രൊയേഷ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം എന്ന നിലയില്‍, പരസ്പരതാത്പര്യമുള്ള മേഖലകളില്‍ ഉഭയകക്ഷിസഹകരണത്തിന് ഇതു പുതിയ പാത തെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിര്‍ത്തികടന്നുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കു നല്‍കുന്ന ഉറച്ച പിന്തുണയ്ക്കു പങ്കാളികളായ രാജ്യങ്ങള്‍ക്കു നന്ദി പറയുന്നതിനും, ഭീകരതയെ എല്ലാ രൂപത്തിലും ആവിഷ്കാരത്തിലും നേരിടുന്നതില്‍ ആഗോള ധാരണ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം കൂടിയാണ് ത്രിരാഷ്ട്ര പര്യടനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Comments: